Uncategorized

ബിസിനസ് കാര്‍ഡ് ഡയറക്ടറി സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനകരം ; അരുണ്‍ കുമാര്‍

ദുബൈ : മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ പ്രയോജനകരമാണെന്ന് അല്‍ കൂരി ഹോട്ടല്‍സ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ ജനറല്‍ മാനേജര്‍ അരുണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഡയറക്ടറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക കാലത്ത് ബിസിനസ് പ്രവണതകള്‍ മാറി വരികയാണെന്നും ഈ രംഗത്ത് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറ്റവും നൂതനമായ ഒരു മാതൃകയാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് രംഗത്തും നിക്ഷേപ രംഗത്തും കുതിച്ച് ചാട്ടം നടത്തുന്ന ഖത്തറിലേക്ക് ജനങ്ങള്‍ ഉറ്റുനോക്കുന്ന ഈ സമയത്ത് ഖത്തറിലുള്ളവര്‍ക്കും പുറമേയുള്ളവര്‍ക്കും ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

റേഡിയോ സുനോ, റേഡിയോ ഒലീവ് സഹസ്ഥാപകനും ഡയറക്ടറുമായ അമീര്‍ അലി പരുവള്ളിയും സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!