
കോവിഡ് പ്രതിരോധത്തില്‍ സമൂഹം ഉത്തരവാദിത്തം നിര്‍വ്വഹിക്കണം
അഫ്‌സല്‍ കിളയില്‍ :–
ദോഹ : കോവിഡ് മഹാമാരി ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പുതിയ വക ഭേദങ്ങളെ പ്രതിരോധിക്കാനും സമൂഹത്തെ സംരക്ഷിക്കാനും സമൂഹം കൂട്ടുത്തരവാദിത്തം നിര്‍വ്വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റും അനുബന്ധ ഏജന്‍സികളും നടത്തുന്ന കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ശക്തി പകരേണ്ടത് സമൂഹമാണെന്നും സാമൂഹ്യ ബാധ്യത നിറവേറ്റുന്നതിലൂടെ മാത്രമേ കോവിഡിനെ പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.
വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിനെടുക്കുക. പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസേഷന്‍ എന്നിവയില്‍ ജാഗ്രത പുലര്‍ത്തുക മുതലാവയാണ് സമൂഹത്തിന് ചെയ്യാനുള്ളത്. കൂടികലരുന്നത് പരമാവധി ഒഴിവാക്കിയും കോവിഡ് പ്രതിരോധം ശക്തമാക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.