
Breaking News
ഖത്തറില്‍ ഇന്ന് 210 കോവിഡ് രോഗികള്‍, 195 രോഗമുക്തര്‍
അഫ്‌സല്‍ കിളയില്‍
ദോഹ : ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 21722 പേരെ പരിശോധിച്ചതില്‍ 210 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെ 126 പേര്‍ക്കും യാത്രക്കാരില്‍ രോഗം സ്ഥിരീകരിച്ചത് 84 പേര്‍ക്കുമാണ്.
195 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ മൊത്തം രോഗികളുടെ എണ്ണം 2265 ആണ്.
രാജ്യത്ത് മൊത്തം മരണ സംഖ്യ 601 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 86 ആയി. മൂന്നാളുകളെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 22 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.