
Uncategorized
കത്താറയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു
അഫ്‌സല്‍ കിളയില്‍ : –
കത്താറ കള്‍ചറല്‍ വില്ലേജിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും നിലവിലെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും കത്താറ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
അക്കൗണ്ട് തിരിച്ചെടുക്കും വരെയുള്ള ഉള്ളടക്കത്തിന് കത്താറ ഉത്തരവാദികളല്ലെന്നും പ്രശ്‌നം പരിഹരിക്കപ്പെടും വരെ അക്കൗണ്ടില്‍ നിന്നുളള മെസ്സേജുകള്‍ക്ക് മറ്റും പ്രതികരിക്കരുതെന്നും കത്താറ അധികൃതര്‍ ഓര്‍മിപ്പിച്ചു.