Uncategorized

ഖത്തര്‍ കലണ്ടര്‍ വിതരണം ആരംഭിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഹിജ്‌റ 1443 ലെ ഖത്തര്‍ കലണ്ടറിന്റെ വിതരണം തിങ്കളാഴ്ച മുതല്‍ ഔഖാഫ് ആരംഭിച്ചു. മന്ത്രാലയത്തിന് കീഴിലെ ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് സ്റ്റഡീസാണ് കലണ്ടര്‍ തയ്യാറാക്കിയത്.

പൊതുജനങ്ങള്‍ക്കായി മുഗളിനയിലെ ശൈഖ് അലി ബിന്‍ അബ്ദുല്ല അല്‍ ഥാനി പബ്ലിക് ലൈബ്രറിയില്‍ നിന്ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ കലണ്ടര്‍ സൗജന്യമായി ലഭിക്കും.

ആരാധന സമയങ്ങള്‍ക്ക് പുറമേ ഓരോ മാസത്തെയും കാലാവസ്ഥ പ്രത്യേകതകളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!