Uncategorized

ജോസ് ഫിലിപ്പിന് പ്രവാസി ഭാരതി സംരംഭക പുരസ്‌കാരം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെക് ഗ്രൂപ്പ് സിഇഒ ജോസ് ഫിലിപ്പിന് പ്രവാസി ഭാരതി സംരംഭക പുരസ്‌കാരം . ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി സംരംഭക പുരസ്‌കാരത്തിന് ജോസ് ഫിലിപ്പിനെ തെരഞ്ഞെടുത്തതായി എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറുമായ ഡോ.എസ്. അഹ് മദ് അറിയിച്ചു. ഒരു മികച്ച സംരംഭകന്‍ എന്നതിലുപരി സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിധ്യവും പരിഗണിച്ചാണ് ജോസ് ഫിലിപ്പിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

കഴിഞ്ഞ 36 വര്‍ഷത്തോളമായി ഖത്തര്‍ പ്രവാസിയായ ജോസ് ഫിലിപ്പിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രവാസജീവിതം ധന്യമാക്കുന്നത്. അദ്ദേഹം സ്ഥാപിച്ച സെപ്രോടിക് ആയിരങ്ങള്‍ക്ക് ആശ്രയമാണ് . 2023 ജൂലൈയില്‍ അദ്ദേഹം ആരംഭിച്ച അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ ഖത്തര്‍ മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുകയാണ്. പ്രധാനമായും ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങളാണ് അംവാജ് വാട്ടറിന്റെ പ്രത്യേകത.

കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനിച്ച ജോസിന്റെ കോളേജ് വിദ്യാഭ്യാസം കല്‍കട്ടയിലായിരുന്നു. തിരുവല്ല കുമ്പനാട്ടിലും തിരുവനന്തപുരം കവടിയാറിലുമാണ് താമസം. പ്രശസ്ത സിനിമ സംവിധായകന്‍ ബ്‌ളസിയുടെ സഹോദരി പുത്രി മിനി ജോസാണ് ഭാര്യ. യു.കെ. യിലെ നോട്ടിംഹാം യൂണിവേര്‍സിറ്റിയില്‍ ബിസിനസ് മാനേജ്‌മെന്റില്‍ മാസ്‌റ്റേര്‍സ് വിദ്യാര്‍ഥിയായ അനൂജ് ജോസ് മകനാണ് .

ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Related Articles

Back to top button
error: Content is protected !!