Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പുതിയ മലപ്പുറം ഡി.സി.സി പ്രസിഡന്റിന് പിന്തുണയോടെ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി

ദോഹ : മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് വി.എസ് ജോയിക്ക് പിന്തുണയോടെ ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി.
ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടിവില്‍ മധുരം വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു. യുവ നിരയിലെ ശക്തനായ നേതാവിനെതന്നെ പ്രസിഡന്റായി നിയോഗിച്ചതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തി. എല്ലാവരേയും ഒരുമിപ്പിച്ച് മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്സിന് പുതിയൊരു മുഖം നല്‍കുവാന്‍ വി.എസ് ജോയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചു.

ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സലാം സി.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഷ്റഫ് എ.വി സ്വാഗതം പറഞ്ഞു.
ഹൈദര്‍ ചുങ്കത്തറ, മുഹമ്മദലി പൊന്നാനി, ബഷീര്‍ പള്ളിപ്പാട്ട്, ഷാഹുല്‍ ഹമീദ്, മുനീര്‍ വെളിയംകോട്, സലീം എടശ്ശേരി, ശിഹാബ് നരണിപ്പുഴ, നൗഫല്‍ കട്ടുപ്പാറ, ഷംസീര്‍ കാളാച്ചാല്‍, ആഷിഖ് തിരൂര്‍, സന്ദീപ് നിലമ്പൂര്‍, ഇര്‍ഫാന്‍ പകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജംഷിദ് കീഴ്പ്പറമ്പ് നന്ദി പറഞ്ഞു.

Related Articles

Back to top button