Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സഫാരി ഓണപ്പൂക്കള മത്സരത്തില്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിക്ക് കിരീടം

അഫ്‌സല്‍ കിളയില്‍ : –

ദോഹ : സഫാരി മാള്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓണപൂക്കള മത്സരം 2021 സീസണ്‍ 2വില്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിക്ക് കിരീടം.

ഓണ്‍ലൈനിലൂടെ നടന്ന പൂക്കള മത്സരത്തിന് ശേഷം 10 ദിവസങ്ങളിലായി സഫാരി ആപ്പിലൂടെ നടന്ന വോട്ടിങ്ങിലൂടെയായിരുന്നു വിജയികളെ തീരുമാനിച്ചത്. 6 ടീമുകളാണ് പൂക്കള മത്സരത്തില്‍ പങ്കെടുത്തത്.

വേദിയോടൊപ്പം മത്സരിച്ച മറ്റ് 5 ടീമുകളും ഒരുമിച്ചു നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടി വന്‍ ഭൂരിപക്ഷത്തിലാണ് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി കിരീടം ചൂടിയത്.

വിജയികള്‍ക്കുള്ള ട്രോഫിയും, സമ്മാനത്തുകയും സഫാരി മാള്‍ മാനേജര്‍ തമീം ഹംസയില്‍ നിന്നും വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ട്രഷറര്‍ പ്രമോദ്, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ഹബീബ് ചെമ്മാപ്പുള്ളി, പൂക്കള മത്സരം കോര്‍ഡിനേറ്റര്‍മാരായ അഷറഫ് ആര്‍.ഒ, സജീഷ് പി, റാഫി ആര്‍.കെ, എക്‌സിക്യൂട്ടീവ് അംഗം സുധീര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി. സഫാരി സീനിയര്‍ പര്‍ച്ചേസ് മാനേജര്‍ രാജേഷ് നായര്‍, മാര്‍ക്കറ്റിങ് മാനേജര്‍ അബ്ദുള്‍ സമദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button