Breaking News

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങി . ഖത്തര്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രസിഡന്റ് ഡോ. അബ്ദുള്ള ജുമാ അല്‍ കുബൈസിയാണ് ആദ്യമായി കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. ഇന്ന് രാവിലെ മദീന ഖലീഫ ഹെല്‍ത്ത് സെന്ററില്‍ വെച്ചാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്.

2020 ഡിസംബര്‍ 23 ന് ഖത്തറില്‍ ദേശീയ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചപ്പോള്‍ ഫൈസര്‍-ബയോഎന്‍ടെക് കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ച ആദ്യ വ്യക്തിയും അദ്ദേഹം തന്നെയായിരുന്നു.


എട്ട് മാസങ്ങള്‍ക്ക് മുമ്പ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭിച്ച എല്ലാ വ്യക്തികള്‍ക്കും ഖത്തര്‍ മൂന്നാമത്തെ കോവിഡ് -19 വാക്‌സിന്‍ ഡോസ് കുത്തിവയ്ക്കാന്‍ തുടങ്ങി. ഫൈസര്‍-ബയോഎന്‍ടെക്, മോഡേണ എന്നിവയില്‍ നിന്നുള്ളതാണ് ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസുകളാണ് നല്‍കുന്നത്. മുന്‍ഗണനാടിസ്ഥാനത്തിലാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.

Related Articles

Back to top button
error: Content is protected !!