
Breaking News
ഖത്തറില്‍ കോവിഡ് രോഗമുക്തിയില്‍ വന്‍ വര്‍ദ്ധന, മൊത്തം കോവിഡ് രോഗികള്‍ 1766 ആയി
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് രോഗമുക്തിയില്‍ വന്‍ വര്‍ദ്ധന, മൊത്തം കോവിഡ് രോഗികള്‍ 1766 ആയി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 25092 പരിശോധനകളില്‍ 39 യാത്രക്കാരും 94 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 133 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
195 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1766 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 75 ആയി. 4 പേരാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 17 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.