വാടാനപ്പള്ളി പ്രവാസി സെക്കുലര്‍ അസോസിയേഷന്‍ ഔദ്യോഗിക ഉത്ഘാടനവും ലോഗോ പ്രകാശനവും അവിസ്മരണീയമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഖത്തറിലെ തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലര്‍ അസോസിയേഷന്‍ ഖത്തറിന്റെ ഔദ്യോഗിക ഉത്ഘാടനവും ലോഗോ പ്രകാശനവും അവിസ്മരണീയമായി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബു രാജന്‍, ഐ.സി.ബി. എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ , ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം സംഘാടകര്‍ക്ക് ആവേശമായി.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബു രാജന്‍ സംഘടനയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി സെക്കുലര്‍ അസോസിയേഷന്‍ എന്ന നാമം ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയമാണെന്നും ഖത്തറിലെ വാടാനപ്പള്ളിക്കാരുടെ എല്ലാ പ്രയാസങ്ങള്‍ക്കും പരിഹാരമാകാന്‍ സംഘടന പരിശ്രമിക്കണമെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിലൂടെ സദസ്സിനെ ഉണര്‍ത്തി.
സംഘടനയുടെ ലോഗോ പ്രകാശനം ഐ.സി.ബി. എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ നിര്‍വഹിച്ചു. പ്രവാസികള്‍ക്ക് ഏറെ ഗുണപ്രദമായ ഐ.സി.ബി. എഫ് ഇന്‍ഷുറന്‍സ് പോലുള്ള പദ്ധതികളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വാടാനപ്പള്ളി സ്വദേശിയായ എ. എച്ച്. ബദറു വാണ് സംഘടനക്ക് വേണ്ടി ലോഗോ തയ്യാറാക്കിയത്.
സംഘടനയുടെ സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ ജേഴ്‌സി പ്രകാശനം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍ നിര്‍വഹിച്ചു. ഫിറോസ് ഹംസ, അലി അക്ബര്‍, ഷായൂസ്, ഇല്ല്യാസ് തുടങ്ങിയവര്‍ ഏറ്റു വാങ്ങി.
സംഘടന നേതാക്കളായ അബ്ദുല്‍ മനാഫ് അയ്‌നിക്കല്‍, സുരേഷ് മാധവന്‍, പി.എസ്. എം. ഹുസൈന്‍, പി.ഡി. ജോര്‍ജ്, ഷൈജന്‍ എം. ഒ. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഖത്തറിലെ വാടാനപ്പള്ളിക്കാരുടെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരഹാരമാകുവാനും സാമൂഹ്യ സൗഹാര്‍ദ്ദ സംഗമങ്ങളുമായി സംഘടന സജീവമാകണമെന്നും ഓര്‍മപ്പെടുത്തി.
ചെയര്‍മാന്‍ പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ജലാല്‍ അയ്‌നിക്കല്‍ സ്വാഗതവും ട്രഷറര്‍ യൂനസ് ഹനീഫ നന്ദിയും പറഞ്ഞു.
വാടാനപ്പള്ളിയുടെ കലാകാരന്‍മാര്‍ ഒരുക്കിയ സംഗീത വിരുന്നും മറ്റു കലാപരിപാടികളും ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി . റഫീഖ് പൊന്നു, ഫൈസല്‍, സമീര്‍ കാസിം തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
സര്‍ജിത്ത്, മസൂദ് മുഹമ്മദ്, ഷെഫീര്‍, അബ്ദുള്ള കളൂര്‍, സാബിര്‍ കല്ലയില്‍, അഷ്റഫ് അയ്‌നിക്കല്‍, നിഹാസ്, ഗോകുല്‍ ദാസ്, തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.