Archived ArticlesUncategorized

ദേശീയ കായിക ദിനത്തിന്റെയും ഫിറ്റ്‌നസിന്റെയും ആഘോഷം, സിറ്റി ജിം ദോഹ കോര്‍ണിഷില്‍ പൊതുജനങ്ങള്‍ക്കായി ഒരു സുംബ എയ്‌റോബിക് സെഷന്‍ സംഘടിപ്പിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി, ഫിറ്റ്നസിനെ കുറിച്ചും ദൈനംദിന ജീവിതത്തില്‍ അതിന്റെ പ്രധാന പങ്കിനെ കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി സിറ്റി ജിം പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി . ചെറിയ വ്യായാമങ്ങള്‍ അവരുടെ ദിനചര്യകളില്‍ എങ്ങനെ ഉള്‍പ്പെടുത്താം എന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതായിരുന്നു പരിപാടി. ദോഹ കോര്‍ണിഷില്‍ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഫിറ്റ്നസിലും രസകരമായ പ്രവര്‍ത്തനങ്ങളിലും തല്‍പരരായ വിവിധ പ്രായക്കാരും ജീവിതത്തിന്റെ തുറകളിലുമുള്ള നിരവധി പേര്‍ പങ്കെടുത്തു.

പൊതുജനങ്ങളും സിറ്റി ജിം ജീവനക്കാരും ചേര്‍ന്ന് നടത്തിയ ആവേശകരമായ കമ്മ്യൂണിറ്റി വാക്കോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ദിവസം മുഴുവന്‍ ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളായിരുന്നു. കൂടുതല്‍ ആളുകളെ ജിം സംസ്‌കാരത്തിലേക്ക് കൊണ്ടുവരുവാനും ആരോഗ്യകരമായ ജീവിത ശൈലി പരിചയപ്പെടുത്താനുമുള്ള അവസരമായാണ് താന്‍ ഇതിനെ കാണുന്നതെന്ന് സിറ്റി ജിമ്മിന്റെ ഡിവിഷണല്‍ മാനേജര്‍ അജിത് കുമാര്‍ പറഞ്ഞു.

ഈ ആഘോഷത്തില്‍ വക്ര, മന്‍സൗറ, നജ്മ, ബിന്‍ ഒമ്രാന്‍, അബു ഹമൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുഴുവന്‍ സിറ്റി ജിം ജീവനക്കാരും പങ്കുചേര്‍ന്നു.

Related Articles

Back to top button
error: Content is protected !!