Breaking News

ബൂസ്റ്റര്‍ ഡോസ് വാക്സിന് പ്രത്യേക പാര്‍ശ്വ ഫലങ്ങളില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സംബന്ധിച്ച് ആശങ്കകളും സംശയങ്ങളും നിലനില്‍ക്കുന്നതിനാല്‍ വിശദീകരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം. ചോദ്യോത്തര രീതിയിലാണ് വിവിധ സംശങ്ങള്‍ക്ക് മന്ത്രാലയം മറുപടി നല്‍കുന്നത്.

ബൂസ്റ്റര്‍ ഡോസിന് പ്രത്യേക പാര്‍ശ്വ ഫലങ്ങളുണ്ടോ

ബൂസ്റ്റര്‍ ഡോസിന് ഗുരുതരമായ പ്രത്യേക പാര്‍ശ്വ ഫലങ്ങളൊന്നുമില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആദ്യ രണ്ട് ഡോസുകളുടെതിന് സമാനമായ പാര്‍ശ്വഫലങ്ങളേ ബൂസ്റ്റര്‍ ഡോസിനുമുള്ളൂവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എന്തിന്

ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 8 മാസം കഴിയുന്നതോടെ പ്രതിരോധ ശേഷി കുറയും. ഇത്തരം ഘട്ടങ്ങളില്‍ രോഗത്തെ പ്രതിരോധിക്കുന്നതിനാണ് അര്‍ഹരാവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നത്. കോവിഡിന്റെ എല്ലാ വകഭേദങ്ങളേയും പ്രതിരോധിക്കുവാന്‍ ബൂസ്റ്റര്‍ ഡോസിന് കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഖത്തറില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ഇപ്പോള്‍ ആര്‍ക്കെല്ലാം ലഭിക്കും

ഖത്തറില്‍ ഇപ്പോള്‍ രണ്ടാം ഡോസ് വാക്‌സിനെടുത്ത് 8 മാസം പിന്നിട്ട 50 കഴിഞ്ഞവര്‍ക്കും വിവിധ രോഗങ്ങളാല്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമൊക്കെയാണ് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നത്.


ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിനുള്ള മാര്‍ഗമെന്താണ്

ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരുടെ വിശദാംശങ്ങള്‍പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. മുന്‍ഗണനാക്രമമനുസരിച്ച് അവര്‍ മുന്‍കൂട്ടി അപ്പോയന്റ്‌മെന്റ് നിശ്ചയിച്ചാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ് അന്വേഷിച്ച് ആരും അങ്ങോട്ട് ചെല്ലേണ്ടതില്ല.

ഫൈസര്‍, മോഡേണ എന്നീ വാക്‌സിനുകളെടുത്ത് 8 മാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രാജ്യത്തെ 28 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള സംവിധാനമുണ്ട്.വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 8 മാസം കഴിയുന്നതോടെ പ്രതിരോധ ശേഷി കുറയുമെന്ന പഠനത്തിന്റെയടിസ്ഥാനത്തില്‍ 2021 സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്.

Related Articles

Back to top button
error: Content is protected !!