ഖത്തറില്‍ നിന്നും ഉംറ യാത്രകള്‍ സംഘടിപ്പിക്കുവാന്‍ 11 ഏജന്‍സികള്‍ക്ക് അനുമതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നിന്നും ഉംറ യാത്രകള്‍ സംഘടിപ്പിക്കുവാന്‍ 11 ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയതായി മതകാര്യ മന്ത്രാലയത്തിലെ ഹജ്ജ് ആന്റ് ഉംറ വകുപ്പ് മേധാവി അലി സുല്‍ത്താന്‍ അല്‍ മിസ്ഫിരി വ്യക്തമാക്കി. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറും സൗദി അറേബ്യേയും വളരെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉംറ ചെയ്യുവാന്‍ സൗകര്യമൊരുക്കിയതായും അദ്ദേഹം പറഞ്ഞു. വിദേശികള്‍ക്ക് അംഗീകൃത ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേ മാത്രമേ ഉംറ നിര്‍വഹിക്കാനാവുകയുള്ളൂ . ഈയിടെ ഖത്തര്‍ സംഘം സൗദി അറേബ്യ സന്ദര്‍ശിക്കുകയും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയില്‍ പ്രവേശിക്രുന്നതിന് 72 മണിക്കൂര്‍ മുമ്പ് മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അതുപോലെ തന്നെ തവക്കല്‍ന, ഇഅ്തമര്‍ന ആപ്പുകളിലും രജിസ്റ്റര്‍ ചെയ്ത് ഉംറ നിര്‍വഹിക്കുന്നതിനും ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനും അനുമതി വാങ്ങണം. എ്‌ന്തെങ്കിലും സാങ്കേതിക പ്രയാസങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ സൗദി അറേബ്യയിലെ ഇനായ ഓഫീസുമായയി ബന്ധപ്പെട്ട് ഇ ബ്രേസ് ലെറ്റ് സ്വന്തമാക്കണം.
ഉംറ സംബന്ധമായ സംശയങ്ങള്‍ക്ക് 132 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
ത്വയ്ബ ഫോര്‍ ഹജ്ജ് ആന്റ് ഉംറ , അന്‍സാര്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ, ബിന്‍ ദര്‍വീഷ് ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അല്‍ ഫുര്‍ഖാന്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അല്‍ ഖുദ്‌സ് ഫോര്‍ ഹജ്ജ്, ഉംറ ആന്റ് ടൂറിസം, നുസൂക് ഫോര്‍ ഹജ്ജ് ആന്റ് ഉംറ, ലബ്ബൈക്ക് ഫോര്‍ ഹജ്ജ് ആന്റ് ഉംറ, ഡോറാത്ത് മക്ക ഫോര്‍ ഹജ്ജ് ആന്റ് ഉംറ, ഹാതിം ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അല്‍ നൂര്‍ ഫോര്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അല്‍ ഹമ്മാദി ഫോര്‍ ഹജ്ജ് ആന്റ് ഉംറ എന്നിവയാണ് നിലവിലുള്ള 11 അംഗീകൃത ഉംറ ഓപ്പറേറ്റര്‍മാര്‍