Uncategorized
ഖത്തറില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശൂറ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനത്തെ നാളെ അമീര്‍ അഭിസംബോധന ചെയ്യും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശൂറ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ ഥാമനി നാളെ അഭിസംബോധന ചെയ്യും. നാളെ രാവിലെ (ചൊവ്വാഴ്ച) ഒക്ടോബര്‍ 26, 2021 കൗണ്‍സില്‍ ആസ്ഥാനത്ത് നടക്കുന്നത് ശൂറാ കൗണ്‍സിലിന്റെ അമ്പതാം വാര്‍ഷിക സമ്മേളനം എന്ന നിലക്കും ശ്രദ്ധേയമാണ്.
ഒക്ടോബര്‍ 2 നാണ് ചരിത്ര പ്രധാനമായ തെരഞ്ഞെടുപ്പിലൂടെ 30 അംഗങ്ങളെ ശൂററ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തത്. അമീര്‍ മാനനിര്‍ദേശം ചെയ്ത 15 പേരടക്കം മൊത്തം 45 അംഗങ്ങളാണ് ശൂറ കൗണ്‍സിലിലുള്ളത്.