യൂത്ത് ഫോറം ഖത്തര്‍ യൂത്ത് എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
റഷാദ് മുബാറക്
ദോഹ : ‘നാം’ കരുത്തരാവുക കരുതലാവുക എന്ന പ്രമേയത്തില്‍ യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന കാമ്പയിന്റെ ഭാഗമായി ഖത്തറിലെ യുവ പ്രതിഭകളെ ആദരിക്കുന്നു.
ഖത്തറില്‍ നിന്നുള്ള വിദ്യാഭ്യാസം, തൊഴില്‍, സാഹിത്യം എന്നീ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച 40 വയസ്സില്‍ താഴെയുള്ളവരെയാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിക്കുക. നവംബര്‍ 10 ന് മുമ്പായി [email protected] എന്ന ഈമെയിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഖത്തറില്‍ റെസിഡന്റ് പെര്‍മിറ്റ് ഉള്ള 1981 ലോ അതിനു ശേഷമോ ജനിച്ച മലയാളികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
സ്വന്തമായും മറ്റൊരാള്‍ക്ക് വേണ്ടിയും അപേക്ഷ സമര്‍പ്പിക്കാം. നോമിനേറ്റ് ചെയ്യപ്പെടുന്ന ആളെ കുറിച്ചുള്ള ലഘു വിവരണം, വ്യക്തിമുദ്ര പതിപ്പിച്ച മേഖല (വിശദാംശങ്ങള്‍ സഹിതം), വാലിഡ് ഖത്തര്‍ ഐഡി കോപ്പി, ഇ മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. നിര്‍ദിഷ്ട ജൂറി ആയിരിക്കും അവാര്‍ഡ് നിര്‍ണ്ണയം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 55033621 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.