Breaking News
അടുത്ത വര്‍ഷത്തോടെ ഖത്തറില്‍ 2700 ബസ് സ്റ്റോപ്പുകള്‍
ദോഹ : 2022ലെ ഫിഫ ലോകകപ്പ് സമയത്തേക്ക് ഖത്തറില്‍ 1,100 ബസുകള്‍ വിന്യസിക്കുമെന്നും 2022 ഓടെ പൊതുഗതാഗതത്തിന്റെ 25% ഇലക്ട്രിക്ക് ആകുമെന്നും ഖത്തര്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് ട്വീറ്റ് ചെയ്തു. 2022 ഓടെ 2,700 ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കും.
പബ്ലിക് ബസുകള്‍, സര്‍ക്കാര്‍ സ്‌കൂള്‍ ബസുകള്‍, ദോഹ മെട്രോ ഫീഡര്‍ ബസുകള്‍ എന്നിവ ക്രമേണ വൈദ്യുതീകരണത്തിലേക്ക് മാറും, അങ്ങനെ 2030 ഓടെ ബസുകളില്‍ നിന്നുള്ള ദോഷകരമായ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് ആവശ്യമായ റോള്‍ഔട്ട് ശതമാനത്തില്‍ എത്തും.