Breaking News
ഖത്തറില്‍ വാര്‍ഷിക സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ഇന്നു മുതല്‍
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം , ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) എന്നിവയുടെ സഹകരണത്തോടെ വാര്‍ഷിക സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ കാമ്പയിന്‍ ഇ്ന്നാരംഭിക്കും.
ഒക്ടോബര്‍ 1 മുതല്‍, 2024-25 ശൈത്യകാലത്തേക്കുള്ള ഫ്‌ലൂ വാക്സിനുകള്‍ 31 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെ 80-ലധികം ആരോഗ്യ സൗകര്യങ്ങളിലും ക്ലിനിക്കുകളിലും എച്ച്എംസിയിലെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലും ഒന്നിലധികം അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.