Uncategorized
ടീം തിരൂര്‍ ഖത്തറിന് പുതിയ ഭാരവാഹികള്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –
ദോഹ : ടീം തിരൂര്‍ ഖത്തറിന് 2022-2024 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അഷ്‌റഫ് ചിറക്കലിനെയും, സെക്രട്ടറിയായി സലീം കൈനിക്കരയെയും, ട്രഷറര്‍ ആയി ഫൈറോസ് എം.പിയേയും വീണ്ടും തിരഞ്ഞെടുത്തു, വൈസ് പ്രസിഡന്റുമാരായി അബ്ദുളള തറമ്മല്‍, ജാഫര്‍ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ്, സെക്രട്ടറിമാരായി നൗഷാദ് പൂക്കയില്‍, സാബിര്‍ എന്നിവരെയും ചീഫ് കോര്‍ഡിനേറ്റര്‍ ആയി സദീര്‍ അലി പയ്യനങ്ങാടിയെയും തിരഞ്ഞെടുത്തു, എക്‌സിക്യൂട്ടിവ് ഭാരവാഹികളുടെ മറ്റ് ചുമതലകളും, പ്രവര്‍ത്തന വിങ്ങുകളും ഉടനെ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ടീം തിരൂര്‍ ഫെസ്റ്റ് സീസണ്‍ 3 ഡിസംബര്‍ മാസത്തില്‍ നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു.