Uncategorized

കളരിക്കല്‍ കുടുംബ കൂട്ടായ്മയായ ഖത്തര്‍ സമന്വയ വിദ്യാഭ്യാസ അവാര്‍ഡ് സമ്മാനിച്ചു

ദോഹ : ഖത്തറിലെ കളരിക്കല്‍ കുടുംബ കൂട്ടായ്മയായ ഖത്തര്‍ സമന്വയ വര്‍ഷം തോറും നല്‍കി വരാറുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 2021 ല്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളില്‍ കൊയപ്പക്കളരിക്കല്‍ സുരേഷ് ബാബുവിന്റെ മകന്‍ കെ.കെ സഞ്ജയ് അര്‍ഹനായി. പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ പാലക്കാട് നെന്‍മാറ വലങ്ങി കളരിക്കല്‍ കലാധരന്‍ പണിക്കരുടെ മകള്‍ ചൈതന്യയും അര്‍ഹത നേടി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ ജയരാജ് ഉപഹാര വിതരണം നിര്‍വ്വഹിച്ചു. ഇരുമ്പുഴി കളരിക്കല്‍ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് രജീഷ് ചേളാരി സ്വാഗതം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!