ഖത്തറിലെ മാപ്പിള കലാ അക്കാദമി പീര്‍ മുഹമ്മദിനെ അനുസ്മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മാപ്പിള കലാ അക്കാദമി ഖത്തര്‍ പീര്‍ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു.
മാപ്പിളമാരുടെ ചുണ്ടുകളില്‍ മാത്രം ജീവിച്ചിരുന്ന മാപ്പിളപ്പാട്ട് കാലഗതിക്കും സാങ്കേതിക പുരോഗതിക്കുമൊപ്പം മറ്റേതു ഗാനശാഖക ളെയും പോലെ വളര്‍ന്നു പന്തലിക്കാന്‍ ഏറെ പ്രയത്‌നിച്ച ഒരു തലമുറയുടെ വിയോഗം മാപ്പിളപ്പാട്ട് സാഹിത്യ മേഖലക്ക് വലിയ നഷ്ടമാണെന്നും അവര്‍ കാണിച്ച പൈതൃകം അണയാതെ കൂടുതല്‍ പ്രശോഭിതമാക്കണമെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
പീര്‍ മുഹമ്മദിന്റെ മകന്‍ സമീര്‍ മുഹമ്മദിന്റേയും കുടുംബത്തിന്റെയും സാന്നിധ്യം സദസ്സിനെ പീര്‍ക്കയുടെ ഓര്‍മകളിലേക്ക് കൊണ്ട് പോയി.പീര്‍ മുഹമ്മദ് എന്ന സ്‌നേഹ സമ്പന്നനായ പിതാവിനെ അദ്ദേഹം അനുസ്മരിച്ചു. കുടുംബത്തിന് പിതാവ് നല്‍കിയ സ്‌നേഹവും കരുതലും അദ്ദേഹം പങ്കുവെച്ചു.
അക്കാദമി ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കുളം, രക്ഷധികാരികളായ അബ്ദു റൗഫ് കൊണ്ടോട്ടി, അലവി വയനാട് അക്കാദമി അംഗങ്ങളായ ഷാഫി പാലം ഇര്‍ഫാന്‍ തിരൂര്‍ നൗഷാദ് മലബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മാപ്പിളപ്പാട്ടിന്റെ ഇന്നലെകളുടെ ഇശലുകള്‍ കാതുകളില്‍ മധുരം പകരുന്ന കാലമത്രയും മരിക്കാത്ത ഓര്‍മകളുമായി പീര്‍ക്ക നമ്മോടൊപ്പം ഉണ്ടാകുമെന്നു അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
മുനീര്‍ മട്ടന്നൂര്‍, റഫീഖ് വാടാനപ്പള്ളി, അക്ബര്‍ ചാവക്കാട് തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുകയും കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം കാണിച്ച മാതൃക ജീവിതത്തെയും ഓര്‍മിപ്പിച്ചു.
ബഷീര്‍ വട്ടേക്കാട്, ശിഹാബ് മൈനാഗപ്പള്ളി,അബ്ദുല്‍ വാഹിദ് ഇസ്മായില്‍ ചളിങ്ങാട് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഷഫീര്‍ വാടാനപ്പള്ളി സ്വാഗതവും അക്കാദമി സെക്രട്ടറി നവാസ് ഗുരുവായൂര്‍ നന്ദിയും പറഞ്ഞു.