യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ ഖത്തര്‍ കുങ്ഫു ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും വിതരണവും ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ ഖത്തര്‍ കുങ്ഫു ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും വിതരണവും ചെയ്തു. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ 25 വിദ്യാര്‍ത്ഥികള്‍ കഠിനമായ പ്രയത്നവും ,പരിശീലനവും നടത്തിയശേഷം, 1 മാസത്തെ പ്രത്യേക പരിശീലനവും 3 ദിവസം നീണ്ടു നിന്ന ഗ്രേഡിംഗ് ടെസ്റ്റിനും ശേഷമാണ് കുങ്ഫു ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയത്.
ചടങ്ങില്‍ യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ നൗഷാദ് മണ്ണോളി അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ വുഷു ജഡ്ജും യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഗ്രാന്‍ഡ് മാസ്റ്ററും ആയ സിഫു സി പി ആരിഫ് പാലാഴി ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
കളരി ചീഫ് ഇന്‍സ്ട്രക്ടര്‍ ഇസ്മയില്‍ വാണിമേല്‍ , സീനിയര്‍ ഇന്‍സ്ട്രക്ടര്‍മാരായ ഫൈസല്‍ സി എം നാദാപുരം ,അബ്ദുല്‍ മുഹീസ് മുയിപ്പോത്ത് ,ശരീഫ് തിരുവള്ളൂര്‍, ഷബീര്‍ വാണിമേല്‍ , ഹനീഫ മുക്കാളി തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു ഇന്‍സ്ട്രക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ എന്നിവരും ചടങ്ങില്‍ സന്നിഹ്തരായി. ഗ്രേഡിംഗ് ടെസ്റ്റില്‍ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരത്തിന് പൗലു അലക്‌സ് അര്‍ഹനായി.
ബ്ലാക്ക് ബെല്‍റ്റ് വിതരണത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങളും അവലോകന സെഷനും സ്റ്റുഡന്റ്‌സ് പ്രതിനിധി അബ്ദുല്ല പൊയിലിന്റെ നേത്രത്തില്‍ നടത്തി. പ്രവാസ ജീവിതത്തില്‍ ആയോധനകല പരിശീലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ബ്ലാക്ക് ബെല്‍റ്റ് നേടിയ വിദ്യാര്‍ത്ഥികളില്‍ 10 വയസ്സ് മുതല്‍ 52 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ട് എന്നത് ആയോധന കലയുടെ സ്വീകാര്യത വിളിച്ചോതുന്നതാണ്.
ഖത്തറില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ പ്രായ ഭേദമന്യേ വിവിധ സെന്ററുകളില്‍ കുങ്ഫു ,വുഷു ,കരാട്ടെ കളരി ,യോഗ ,എന്നിങ്ങനെ ഉള്ള ആയോധന കല അഭ്യസിക്കുന്ന സ്ഥാപനമാണ് യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ ഖത്തര്‍
യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ മലയില്‍ സ്വാഗതവും സീനിയര്‍ ഇന്‍സ്ട്രക്ടര്‍ നിസാം വി ടി മുയിപ്പോത്ത് നന്ദിയും പറഞ്ഞു.