ഖത്തര്‍ ഫാം പ്രോഗ്രാമിലൂടെ നവംബര്‍ മാസം 485 ടണ്‍ പ്രാദേശിക പച്ചക്കറികള്‍ വിറ്റ് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഫാം പ്രോഗ്രാമിലൂടെ നവംബര്‍ മാസം 485 ടണ്‍ പ്രാദേശിക പച്ചക്കറികള്‍ വിറ്റ് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം. മന്ത്രാലയത്തിന്റെ പ്രീമിയം ഖത്തര്‍ ഫാമുകള്‍ പദ്ധതിയുടെ ഭാഗമായി വില്‍പനയില്‍ വന്‍ വര്‍ദ്ധനയാണുണ്ടായത്.
ഖത്തര്‍ ഫാംസ് പ്രോഗ്രാമിന് കീഴിലുള്ള പ്രീമിയം ഖത്തര്‍ ഫാമുകള്‍ മാത്രം 376 ടണ്‍ പച്ചക്കറികള്‍ വില്‍പന നടത്തി.
ഖത്തരീ ഫാംസ് ഇനീഷേറ്റീവ് വഴി 109 ടണ്‍ പച്ചക്കറികളാണ് വില്‍പന നടന്നത്.
പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് പ്രോഗ്രാമുകളിലൂടെ ഉല്‍പാദന വിതരണങ്ങള്‍ മെച്ചപ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നത്. ഖത്തറിലെ പ3ണുക ചില്ലറ വില്‍പന സ്ഥാപനങ്ങളുമായി സഹകരിച്ച് വലിയ തോതില്‍ വ്യാപാരം നടക്കുന്നുണ്ട്.
പ്രാദേശിക പച്ചക്കറികളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുക, പാഴായി പോകുന്നതും കേടുവരുന്നതും പരമാവധി കുറക്കുക, വരുമാനവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുക മുതലായ ബിസിനസ് പദ്ധതികളുമായാണ് ബന്ധപ്പെട്ടവര്‍ മുന്നോട്ടുപോകുന്നത്. വാണിജ്യ വ്യസായ മന്ത്രാലയവുമായും പ്രമുഖ ചില്ലറ വില്പന ശൃംഖലകളുമായും സഹകരിച്ച് വ്യാപാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്.