
നമ്മുടെ അടുക്കളത്തോട്ടം ദോഹ ക്വിസ് മത്സരം ജൂണ്‍ 7 ന്
പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് നമ്മുടെ അടുക്കളത്തോട്ടം ദോഹ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.ജൂണ്‍ 7 ന് വൈകുന്നേരം 3 മണിക്ക് ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ വച്ച് നടത്തുന്ന ക്വിസ് മത്സരത്തില്‍ ആറാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഉള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. മൂന്നു റൗണ്ടുകളായി നടത്തുന്ന ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ജൂണ്‍ 6ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.