
പുതിയ മൊബൈല്‍ ആപ്ളിക്കേഷനുകളും ഓണ്‍ ലൈന്‍ എഡിഷനുമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി
ദോഹ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പുതിയ മൊബൈല്‍ ആപ്ളിക്കേഷനുകളും ഓണ്‍ ലൈന്‍ എഡിഷനുമായി മീഡിയ പ്‌ളസ് രംഗത്ത് . റൊട്ടാന റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മൊബൈല്‍ ആപ്ളിക്കേഷന്റെ ആന്‍ഡ്രോയിഡ് പതിപ്പ് കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി. എ.ഷാനവാസ് ബാവയും ഐ. ഒ. എസ്. വേര്‍ഷന്‍ നാഷണല്‍ കാര്‍ കമ്പനി ജനറല്‍ മാനേജര്‍ വെങ്കിട്ട് നാരായണനും പ്രകാശനം ചെയ്തു. ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടടര്‍ നാസര്‍ കറുകപ്പാടത്താണ് ഓണ്‍ലൈന്‍ എഡിഷന്‍ ലോഞ്ച് ചെയ്തത്.
ബിസിനസ് രംഗത്ത് നെറ്റ് വര്‍കിംഗ് വളരെ പ്രധാനമാണെന്നും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവരുമായി ബന്ധപ്പെടുവാന്‍ സഹായകമാകുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി എല്ലാതരം ബിസിനസുകള്‍ക്കും ഏറെ പ്രയോജനകരമാണെന്നും ചടങ്ങില്‍ സംസാരിച്ച കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി. എ.ഷാനവാസ് ബാവ പറഞ്ഞു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറെ പ്രയോജനകരമാണെന്നും മൊബൈല്‍ ആപ്ളിക്കേഷനുകളും ഓണ്‍ ലൈന്‍ എഡിഷനും ഈ പ്രസിദ്ധീകരണം കൂടുതല്‍ ജനകായമാക്കുമെന്നും വെങ്കിട്ട് നാരായണന്‍ അഭിപ്രായപ്പെട്ടു.
ഖത്തറിനകത്തും പുറത്തും ജനകീയമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബ്രാന്‍ഡിംഗിനും ബിസിനസിനും ഏറെ സഹായകരമാണെന്ന് നാസര്‍ കറുകപ്പാടത്ത് പറഞ്ഞു.
ഖത്തറിലെ ബിസിനസ് സമൂഹത്തിനുള്ള മീഡിയ പ്‌ളസിന്റെ സമ്മാനമാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്നും 2007 മുതല്‍ മുടക്കമില്ലാതെ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന ബിസിനസ് കാര്‍ഡ് ഡയറക്ടറി ഇന്തോ ഗള്‍ഫ്, ഇന്‍ട്രാ ഗള്‍ഫ് വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിന് സഹായകമാകുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ലോകാടിസ്ഥാനത്തില്‍ തന്നെ ഇതുപോലൊരു ഡയറക്ടറി വേറെയില്ലെന്നാണ് മനസിലാക്കുന്നത്. പുതുമയും ആകര്‍ഷവുമായ ഈ കാഴ്ചപ്പാട് ലോകം അംഗീകരിച്ചുവെന്നാണ് ഡയറക്ടറിക്ക് ലഭിച്ച അംഗീകാരകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രിന്റ് എഡിഷന് പുറമെ ഓണ്‍ ലൈനിലും മൊബൈല്‍ ആപ്‌ളിക്കേഷനിലും ലഭ്യമാകുന്ന ഡയറക്ടറി ത്രീ ഇന്‍ വണ്‍ ഫോര്‍മുലയിലൂടെ എല്ലാതരം ഉപഭോക്താക്കളേയും തൃപ്തിപ്പെടുത്തുവാന്‍ പോന്നതാണ്.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെ.ബി.കെ. ജോണ്‍, അല്‍ മവാസിം മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി എന്നിവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, സിയാഉറഹ്‌മാന്‍, ജോജിന്‍ മാത്യൂ, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.