Archived Articles
ദോഹ തണുത്ത് വിറക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും കാറ്റും അന്തരീക്ഷം തണുപ്പിച്ചതാല് ദോഹയില്‍ തണുപ്പ് കൂടിയതായി റിപ്പോര്‍ട്ട്.
അന്തരീക്ഷ താപ നില 10 ഡിഗ്രിവരെ എത്തിയേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തണുപ്പ് കൂടിയ സാഹചര്യത്തില്‍ ശരീരത്തിന് സംരംക്ഷണം നല്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മപ്പെടുത്തുന്നു.