
ശുചീകരണ തൊഴിലാളികള്‍ക്ക് 100 റമദാന്‍ ഭക്ഷ്യകൊട്ടകള്‍ നല്‍കി ഖത്തര്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ശുചീകരണ തൊഴിലാളികള്‍ക്ക് 100 റമദാന്‍ ഭക്ഷ്യകൊട്ടകള്‍ നല്‍കി ഖത്തര്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം. രാജ്യത്തെ പാര്‍ക്കുകളും തോട്ടങ്ങളും മനോഹരമായി സൂക്ഷിക്കുന്നതില്‍ പ്രത്യേകമായി ശ്രദ്ധിക്കുന്ന 100 തൊഴിലാളികള്‍ക്കാണ് അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം,ഉരീദു ഖത്തറുമായി സഹകരിച്ച് 100 റമദാന്‍ ഭക്ഷ്യ കൊട്ടകള്‍ വിതരണം ചെയ്തത്.