
ഖത്തറില്‍ ഇന്നു മുതല്‍ ഷോപ്പിംഗ് മോളുകളില്‍ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രം
റഷാദ് മുബാറക്
ദോഹ. ഖത്തറില്‍ ഇന്നു മുതല്‍ ഷോപ്പിംഗ് മോളുകളില്‍ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രം . കോവിഡ് പ്രതിസന്ധി മറികടക്കുവാന്‍ മന്ത്രി സഭ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ ബുധനാഴ്ച ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗമാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ തീരുമാനിച്ചത്.
ഷോപ്പിംഗ് മോളുകളും വാണിജ്യ സമുച്ഛയങ്ങളും 75 ശതമാനം ശേഷിയിലേ പ്രവര്‍ത്തിക്കൂ. ഫുഡ് കോര്‍ട്ടുകളില്‍ ശേഷിയുടെ 30 ശതമാനം ആളുകളെയാണ് അനുവദിക്കുക.
റസ്‌റ്റോറന്റ് ഓപണ്‍ സ്‌പേസുകളില്‍ ഖത്തര്‍ ക്‌ളീന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് 75 ശതമാനം ശേഷിയിലും ഇല്ലാത്തവര്‍ക്ക് 40 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. എന്നാല്‍ അടഞ്ഞ സ്‌പേസുകളില്‍ ഇത് യഥാ്ര്രകമം 50 ശതമാനവും 30 ശതമാനവുമായിരിക്കും. വാക്‌സിനെടുത്തവര്‍ക്കാണ് അടഞ്ഞ സ്‌പേസുകളില്‍ പ്രവേശനം. 12 വയസിന് താഴെയയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം പ്രവേശിക്കാം.
സലൂണുകള്‍ 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുക.
വാക്‌സിനെടുക്കാത്ത ജീവനക്കാര്‍് ആഴ്ച തോറും ആന്റിജന്‍ ടെസ്റ്റ്് നടത്തണം.
പാര്‍ക്കുകള്‍ 75 ശതമാനം ശേഷിയില്‍. ഒരേ കുടുംബത്തില്‍പ്പെട്ടവരല്ലെങ്കില്‍ പരമാവധി 15 പേര്‍ക്ക് ഒത്തുകൂടാം.
വീടുകളിലും മജ് ലിസുകളിലും സാമൂഹിക ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം.അടഞ്ഞ ഇടങ്ങളില്‍ വാക്സിന്‍ ഡോസ് പൂര്‍ത്തിയാക്കിയ പരമാവധി 10 പേര്‍, തുറസ്സായ സ്ഥലങ്ങളില്‍ വാക്സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയ പരമാവധി 15 പേര്‍. ഒരേ വീട്ടില്‍ തന്നെ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല .
വിവാഹ പാര്‍ട്ടികള്‍ ഹോട്ടലുകളിലെയും സ്വതന്ത്ര കല്യാണ മണ്ഡപങ്ങളിലെയും ഹോളുകളില്‍ കുത്തിവയ്പ്പ് എടുത്ത പരമാവധി 40 പേരോടെ നടത്താം. തുറന്ന വിവാഹ ഹാളില്‍ ശേഷിയുടെ 50% ത്തില്‍ കൂടുതല്‍ പാടില്ല. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ പരമാവധി 80 പേര്‍ക്ക് വരെ പങ്കെടുക്കാം.
പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളില്‍ പരമാവധി 15 ആളുകളോ കുടുംബാംഗങ്ങളോ ഒത്തു കൂടാവൂ.
ബസുകളിലും മെട്രോയിലും ശേഷിയുടെ പരമാവധി 60 ശതമാനം മാത്രം
ഡ്രൈവിംഗ് സ്‌ക്കൂളുകള്‍, സിനിമ തിയേറ്ററുകള്‍, നര്‍സറികള്‍ മുതലായവ ശേഷിയുടെ പരമാധി 50 ശതമാനത്തില്‍ പ്രവര്‍ത്തിക്കാം.
കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍, യോഗങ്ങള്‍ എന്നിവ തുറന്ന സ്ഥലങ്ങളില്‍ 50 ശതമാനം ശേഷിയിലും അടഞ്ഞ സ്ഥലങ്ങളില്‍ 30 ശതമാനം ശേഷിയിലും നടത്താം.
കമ്മ്യൂണിറ്റി സ്പോര്‍ട്സ് ടൂര്‍ണമെന്റ്‌സും ആക്ടിവിറ്റികളും പാടില്ല.
കോവിഡിനെ പ്രതിരോധിക്കുവാനും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുവാനും എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.