ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2025 ഫൈനലില്‍ പോര്‍ച്ചുഗല്‍ ഓസ്ട്രിയയെ നേരിടും

ദോഹ: ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2025 നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ഓസ്ട്രിയയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ സെമി ഫൈനലിലെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്രസീലിനെ 6-5 ന് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ഫൈനല്‍ ഉറപ്പിച്ചത്.
ആദ്യ സെമിഫൈനലില്‍ ഇറ്റലിയെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഓസ്ട്രിയ തങ്ങളുടെ ആദ്യ ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫൈനലിലെത്തിയത്.
പരാജിതരായ സെമിഫൈനലിസ്റ്റുകളായ ബ്രസീലും ഇറ്റലിയും തമ്മിലുള്ള മൂന്നാം സ്ഥാന മത്സരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് കോമ്പറ്റീഷന്‍ കോംപ്ലക്‌സിലെ മന്‍സൂര്‍ മുഫ്ത പിച്ചില്‍ നടക്കും.
ആസ്പയര്‍ സോണിന്റെ കോമ്പറ്റീഷന്‍ കോംപ്ലക്‌സില്‍ 103 മത്സരങ്ങള്‍ക്ക് ശേഷം, ഫൈനലിനായി ഐക്കണിക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്ക് മത്സരം നീങ്ങും. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് കിരീട പോരാട്ടത്തിനുള്ള കിക്കോഫ് നടക്കുക.
