Breaking News
ഖ്വിഫ് സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നാരംഭിക്കും
ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നാരംഭിക്കും
ടിജെഎസ് വി തൃശുരും അനക്‌സ് പാലക്കാടും തമ്മിലുള്ള ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്ന് വൈകുന്നേരം 6.30 ന് ദോഹ സ്‌റ്റേഡിയത്തില്‍ നടക്കും.
കെ.എം.സി.സി മലപ്പുറവും മാക് കോഴിക്കോടും തമ്മിലാണ് 8.10 ന് നടക്കുന്ന ഇന്നത്തെ രണ്ടാമത് മല്‍സരം.
ലീഗ് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പന്ത്രണ്ട് പോയന്റുകളുമായി ടിജെഎസ് വി തൃശുരാണ് മുന്നില്‍. കെ.എം.സി.സി മലപ്പുറവും കെ.എം.സി.സി മകോഴിക്കോടും ഒമ്പത് പോയന്റുകളുമായി രണ്ടാം സ്ഥാനത്താണ്.