Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മതവെറിക്കെതിരെ ശക്തമായ പ്രതിഷേധമായി വെറി മ്യൂസിക്കല്‍ റാപ്പ് സോംഗ്

അമാനുല്ല വടക്കാങ്ങര

ലുലു മീഡിയയുടെ ബാനറില്‍ നീമ അരുണ്‍,ലബീബ് മൂത്താട്ട് എന്നിവര്‍ നിര്‍മിച്ചു ജിന്‍ഷാദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത വെറി മ്യൂസിക്കല്‍ റാപ്പ് സോംഗ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നു. വര്‍ത്തമാന കാലത്ത് നടക്കുന്ന മത വര്‍ഗീയതക്കും അതിനു ചുക്കാന്‍ പിടിക്കുന്ന മത വെറിയന്മാര്‍ക്കുമെതിരെയുഉള്ള സംഗീതത്തിലൂടെയുള്ള പ്രതിഷേധമാണ് വെറി.

ഹാരി പ്രസാദിന്റെ ശക്തമായ വരികള്‍ക്ക് ജുനൈദ് മുഹമ്മദ് ആണ് സംഗീതം കൊടുത്തിരിക്കുന്നത്. സഫീര്‍ മുഹമ്മദ് മനോഹരമായി പാടിയ ഗാനം സഹൃദയ ലോകം ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് ലുലു മീഡിയയുടെ യൂട്യൂബ് ചാനല്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ഈ സംഗീതാവിഷ്‌കാരം അമ്പതിനായിരത്തില്‍പരം ആളുകള്‍ കണ്ടുവെന്നത്.


ആല്‍ബത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രതീഷ് ഫ്രെയിം ഹണ്ടര്‍ ആണ്.സുമതിയമ്മ,രാഖി ശിവന്‍, അര്‍ജുന്‍ അച്യുത്, വിഷ്ണു വസുന്ദര്‍, അനൂപ് അഷറഫ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
https://youtu.be/lFRCGrGk1eM

Related Articles

Back to top button