ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ പുരോഗമിക്കുന്നു, ഇതിനകം 6 ലക്ഷത്തിലധികം ഡോസുകള്‍ നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ പുരോഗമിക്കുകയാണെന്നും ഇതിനകം 6 ലക്ഷത്തിലധികം ഡോസുകള്‍ നല്‍കിയതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായ യാതൊരു പാര്‍ശ്വ ഫലവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാക്‌സിനുകള്‍ ജീവന്‍ രക്ഷിക്കുകയും കോവിഡിന്റെ സങ്കീര്‍ണതകളെ ലഘൂകരിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാമത്തെ ഡോസ്് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞ 12 വയസിന് മീതെയുള്ളവരെല്ലാം എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
രാജ്യത്ത് മൊത്തം 5589214 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. മൊത്തം ജനസംഖ്യയുടെ 86.8 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണ്.
കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കുന്നതില്‍ ബൂസ്റ്റര്‍ ഡോസ് പലപ്രദമാണെന്നും ഗുരുതരമായ പര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.