
ക്രിയാത്മകമായ നിലപാടുകളിലൂടെ ഖത്തര്‍ ലോകാംഗീകാരം നേടുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ക്രിയാത്മകമായ നിലപാടുകളിലൂടെയാണ് ഖത്തര്‍ ലോകാംഗീകാരം നേടുന്നതെന്ന് യുഎസ് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ മിഡില്‍ ഈസ്റ്റ് കാര്യങ്ങളുടെ ഉപദേശകന്‍ ജോണ്‍ റിവന്‍ബ്ലാഡ് അഭിപ്രായപ്പെട്ടു.
പല ആഗോള പ്രതിസന്ധികളിലും ദ്രുതഗതിയിലുള്ള പോസിറ്റീവ് ഇടപെടലുകളുടെയാണ് ഖത്തര്‍ അന്താരാഷ്ട്ര ബഹുമാനം നേടുന്നത്.സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും ഖത്തറിന്റെ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞതായി ഖത്തര്‍ ന്യൂസ് ഏജന്‍സി ട്വീറ്റ് ചെയ്തു