
ഖത്തര്‍ മഞ്ഞപ്പട മൂന്നാമത് രക്തദാന ക്യാമ്പ് നാളെ
അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് ബ്ലഡ് ബാങ്കില്‍ രക്തത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഖത്തര്‍ മഞ്ഞപ്പട മൂന്നാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. പുതിയ ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ ഫെബ്രുവരി 18 ന് ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെയാണ് രക്തദാന ക്യാമ്പ്. രക്തദാനം ചെയ്യുന്നവര്‍ക്ക് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന സൗജന്യ ആരോഗ്യ പരിശോധന കൂപ്പണ്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70250998, 70907431 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.