
ഖത്തറില്‍ മാര്‍ച്ച് മാസം 3,622 ടണ്‍ പ്രാദേശിക പച്ചക്കറികള്‍ വിറ്റു
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രീമിയം ഖത്തരി വെജിറ്റബിള്‍സ്, ഖത്തര്‍ ഫാം പ്രോഗ്രാമുകള്‍ വഴി മാര്‍ച്ച് മാസം 3,622 ടണ്‍ പ്രാദേശിക പച്ചക്കറികള്‍ വിറ്റതായി മുനിസിപ്പാലിറ്റി മന്ത്രാലയം. പ്രീമിയം ഖത്തരി വെജിറ്റബിള്‍സ് വിഭാഗം വിപണനം ചെയ്ത 738 ടണ്ണും ഖത്തര്‍ ഫാംസ് പ്രോഗ്രാമിലൂടെ വില്‍പന നടന്ന 2,884 ടണ്ണും ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തുടനീളമുള്ള പ്രമുഖ ഷോപ്പിംഗ് ഔട്ട്ലെറ്റുകളിലുടേയും പ്രാദേശിക പച്ചക്കറികളുടെ വില്‍പന നടക്കുന്നുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിപണനം ചെയ്യുന്നതിനുള്ള പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാര്‍ഷിക കാര്യ വകുപ്പാണ്