Breaking News
ഖത്തറില്‍ നിന്നുള്ള ഇരുപത്തി മൂന്നോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്
ദോഹ. ഖത്തറില്‍ നിന്നുള്ള ഇരുപത്തി മൂന്നോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. പ്രമുഖ പ്രാദേശിക ഇംഗ്ലീഷ് ദിനപത്രമായ പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 4 ദിവസത്തിലേറെയായി ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ എപ്പോള്‍ രക്ഷപെടാമെന്നതിനെക്കുറിച്ച് അനിശ്ചിതത്വത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ദോഹയിലെത്തിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ഇന്ത്യന്‍ അധികൃതരോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.