2022 ലെ ടാക്‌സ് റിട്ടേണ്‍ ഇപ്പോള്‍ സമര്‍പ്പിക്കാം
ദോഹ. ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങളുടെ 2022 ടാക്‌സ് റിട്ടേണ്‍ ഇപ്പോള്‍ സമര്‍പ്പിക്കാമെന്ന് ജനറല്‍ ടാക്‌സ് അതോരിറ്റി ഓര്‍മിപ്പിച്ചു.
ഇലക്ട്രോണിക് ടാക്‌സ് പോര്‍ട്ടല്‍ വഴി ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മെയ് 31 ആണ്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 16565 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ അല്ലെങ്കില്‍ : support@dhareeba.qa എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം:
