Breaking News
സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ബിയോണ്ട് ബിസിനസ് കോര്‍പറേറ്റ് റിവാര്‍ഡ് പ്രോഗ്രം അംഗങ്ങള്‍ക്ക് പ്രത്യേക പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ബിയോണ്ട് ബിസിനസ് കോര്‍പറേറ്റ് റിവാര്‍ഡ് പ്രോഗ്രം അംഗങ്ങള്‍ക്ക് പ്രത്യേക പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്‌സ് രംഗത്ത്.
പുതിയ പ്രമോഷനനുസരിച്ച് മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 30 വരെ ഏറ്റവും കൂടുതല്‍ തുക ഖത്തര്‍ എയര്‍വേയ്‌സില്‍ ചിലവഴിക്കുന്ന ബിയോണ്ട് ബിസിനസ് കോര്‍പറേറ്റ് റിവാര്‍ഡ് പ്രോഗ്രം അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 25 ഭാഗ്യശാലികള്‍ക്ക്
രണ്ടര ലക്ഷം ക്യൂ റിവാര്‍ഡുകള്‍ ലഭിക്കും. ഇത് ഖത്തര്‍ എയര്‍വേയ്‌സ് ടിക്കറ്റ്, ലോഞ്ച് സൗകര്യം, അപ്‌ഗ്രേഡ് ഫെസിലിറ്റി തുടങ്ങിയ വിവിധ സേവനങ്ങള്‍ക്ക് ക്യൂ റിവാര്‍ഡുകള്‍ പ്രയോജനപ്പെടുത്താം.