
ഖത്തര്‍ സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് നീങ്ങുന്നു
ദോഹ. ടെക്‌നോളജിയുടെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തി രാജ്യം അതിവേഗം സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി അഭിപ്രായപ്പെട്ടു. ബ്ലൂംബെര്‍ഗിന്റെ നേതൃത്വത്തില്‍ ദോഹയില്‍ നടക്കുന്ന നാലാമത് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന വേദിയില്‍ ഖത്തര്‍ അമീറിന്റെ സാന്നിധ്യത്തില്‍ നടന്ന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അടിവരയിട്ടത്.
സാങ്കേതികവിദ്യ, ഇന്നൊവേഷന്‍, എഐ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തി സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് ഖത്തര്‍ നീങ്ങുന്നതിന്റെ ഭാഗമായി 9 ബില്യണ്‍ റിയാലിന്റെ പ്രോത്സാഹന പാക്കേജ് അനുവദിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.