ഗ്രൂപ്പ് ടെണ്‍ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗ്രൂപ്പ് ടെണും ഇന്ത്യയിലും മസ്‌കറ്റിലും വേരുകളുള്ള ഗള്‍ഫ് ഷീല്‍ഡ് കമ്പനിയും കൈകോര്‍ത്ത് ഖത്തറില്‍ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു .
പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിലെ വിവിധ മേഖലകളിലേക്ക് വിദഗ്ധ ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയാണ് സെന്ററിന്റെ പ്രധാന ലക്ഷ്യമെന്ന് ഗ്രൂപ്പ് ടെണ്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പ് ടെണ്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുറഹിമാന്‍ കരിഞ്ചോലയും ഗള്‍ഫ് ഷീല്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫയും പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെക്കാലമായി റിക്രൂട്ട്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ഷീല്‍ഡിന്റെ അനുഭവ സമ്പത്തും വൈദഗ്ധ്യവും നിരവധി പ്രവാസികള്‍ക്ക് ഖത്തറില്‍ മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യന്‍ അറബ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ സാല അല്‍ ഡബാഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍ഹിച്ചു. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ അഞ്ജലീന പ്രേമലത ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു.
ഗ്രൂപ്പ് 10 ചെയര്‍മാന്‍ മുഹമ്മദ് ബക്കീത് അല്‍ മാറി ,ഐ സി സി പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, മുന്‍ പ്രസിഡണ്ട് എ.പി. മണികണ്ഠന്‍ , കെ.ബി.എഫ് മുന്‍ പ്രസിഡണ്ടുമാരായ കെ.ആര്‍. ജയരാജ് , അബ്ദുല്ല തെരുവത്ത് , ഐ.സി.ബി.എഫ്. ജനറല്‍ സെക്രട്ടറി സാബിത്ത് സഹീര്‍ ,ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് സെന്ററര്‍ വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത് ,ഇന്‍കാസ് മുന്‍ പ്രസിഡണ്ട്് കെ.കെ. ഉസ്മാന്‍ , റൂസിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടടര്‍ ഡോ. വി.എം. കരീം തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു .