
Archived Articles
പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.
വക്രയി ലെ റോയല്‍ പാലസ് റെസ്റ്ററെന്റില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം കാപ്പന്‍ അധ്യക്ഷത വഹിച്ചു. ‘റമദാനിന്റെ സന്ദേശം’ എന്ന വിഷയത്തില്‍ ജഅഅഝ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റഫീഖ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹസീബ് കെ ടി, ഡയസ്‌പോറ ഓഫ് മലപ്പുറം ഖത്തര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സി കെ, പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ വൈസ് പ്രസിഡന്റ് സുരേഷ് ബാബു പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.