
മര്‍കസ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. മര്‍കസ് ആലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അല്‍ ജൂനുബ് സ്റ്റേഡിയം പാര്‍ക്കില്‍ നടന്ന സംഗമത്തിന് ഖത്തര്‍ ചാപ്റ്റര്‍ നേതാക്കളായ സുബൈര്‍ എടച്ചേരി, ജസീല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി. മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഗമത്തില്‍ പങ്കെടുത്തു. മര്‍കസ് പ്രധിനിധി വിപിഎം മുഹമ്മദ് സഖാഫി, ജമാല്‍ സഅദി, മിതാശ്, ശിഹാബ് കുന്ദമംഗലം തുടങ്ങിയവര്‍ സംസാരിച്ചു