
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ ഗരംഗാവോ ആഘോഷങ്ങള്‍ക്കായി റേഡിയോസുനോ
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ ഗരംഗാവോ ആഘോഷങ്ങള്‍ക്കായി റേഡിയോസുനോ ടീം ഒരുങ്ങി. റമദാന്‍ മാസത്തില്‍ കുട്ടികള്‍ക്കായുള്ള ആഘോഷ രാവായ ഗരംഗാവോ ആഘോഷിക്കാനായി ഇന്ന് വൈകുന്നേരം നടക്കുന്ന ഈ മെഗാ ഇവന്റ്റില്‍ നൂറു കണക്കിന് കുട്ടികള്‍ പങ്കുചേരും .
പരമ്പരാഗത അറബിക് വസ്ത്രധാരണത്തില്‍ എത്തുന്ന കുട്ടികള്‍ക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത് .മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സമ്മാനപ്പൊതികള്‍ കൈമാറ്റം ചെയ്തും കുട്ടികള്‍ പരിപാടികളെ ആഘോഷഭരിതമാക്കും .ഹലമാമയാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍. പരിപാടിയുടെ പ്രീ ലോഞ്ചിങ് വീഡിയോ പ്രദര്‍ശനം ഇന്നലെ നടന്നു