Breaking News

ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ബുക്ക് ചെയ്യുവാനുള്ള സംവിധാനം ഡിസ്‌കവര്‍ ഖത്തര്‍ പുനരാരംഭിച്ചു, ഏപ്രില്‍ 14 മുതല്‍ പ്രാബല്യത്തില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ബുക്ക് ചെയ്യുവാനുള്ള സംവിധാനം ഡിസ്‌കവര്‍ ഖത്തര്‍ പുനരാരംഭിച്ചു, ഏപ്രില്‍ 14 മുതല്‍ പ്രാബല്യത്തില്‍ .

ബുക്കിംഗിനായി താഴെ കാണുന്ന ലിങ്കില്‍ ബന്ധപ്പെടുക

https://www.discoverqatar.qa/mandatory-hotels-for-visa-on-arrival/

 

ഡിസ്‌കവര്‍ ഖത്തറിന്റെ ലിങ്കില്‍ പ്രവേശിക്കുമ്പോള്‍ വിസ ഓണ്‍ അറൈവലുമായ ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക എന്ന സന്ദേശമാണ് ലഭിക്കുക.

വിസകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ലഭിക്കും

https://portal.moi.gov.qa/qatarvisas/visadetails.html?ctr=77&res=77

 

ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ലിങ്കില്‍ വ്യത്യസ്ത ദേശക്കാര്‍ക്ക് ലഭ്യമായ വിവിധ തരം വിസകളും അവ ലഭിക്കുന്നതിനാവശ്യമായ രേഖകളും വ്യക്തമാക്കുന്നു.

നേരത്തെ ഇന്ത്യ, പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍് ദോഹയില്‍ താമസിക്കേണ്ട അത്രയും ദിവസത്തേക്ക് ഡിസ്‌കവര്‍ ഖത്തര്‍ മുഖേന ഹോട്ടല്‍ ബുക്ക് ചെയ്യണമെന്ന നിബന്ധന വെക്കുകയും അതിനായി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ആ സംവിധാനം ഡിസ്‌കവര്‍ ഖത്തര്‍ നീക്കം ചെയ്യുകയായിരുന്നു.

ഓണ്‍ ്അറൈവല്‍ വിസയില്‍ വരണമെങ്കില്‍ ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്ക് ചെയ്യല്‍ നിര്‍ബന്ധമാണോ എന്ന് ഹെല്‍പ് ലൈനില്‍ അന്വേഷിച്ചപ്പോള്‍ ഇഹ്തിറാസ് അപ്രൂവലിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആവശ്യപ്പെടുന്ന പക്ഷം അങ്ങനെ ചെയ്യേണ്ടിവരുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് ദ പെനിന്‍സുല ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

Related Articles

Back to top button
error: Content is protected !!