കതാറ റമദാന്‍ സംഗമം നാളെ , ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി സംസാരിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ : ദോഹയിലെ കതാറ ആംഫി തിയറ്ററില്‍ നടക്കുന്ന റമദാന്‍ സംഗമത്തില്‍ കേരളത്തില്‍ നിന്നുള്ള യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി സംസാരിക്കും. ഏപ്രില്‍ 21 വ്യാഴാഴ്ച രാത്രി 9.30 ന് ആരംഭിക്കുന്ന സംഗമത്തില്‍ കുടുംബ സമേതം പ്രവേശനം അനുവദിക്കും.
ഖത്തര്‍ ഇസ് ലാമിക കാര്യ ( ഔഖാഫ് ) മന്ത്രാലയത്തിന് കീഴിലെ ബിന്‍ സായിദ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇതാദ്യമായാണ് ഒരു മലയാളിക്ക് ഖത്തറിന്റെ സാംസ്‌കാരിക തലസ്ഥാനമായ കതാറയിലെ ആംഫി തിയേറ്ററില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം എന്ന നിലയില്‍ കൂടിയാണ് ഈ ക്ഷണം.
മലേഷ്യയിലെ ഇസ് ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ് ലാമിക് ജൂറിസ്പ്രഡന്‍സില്‍ ഗവേഷണ ബിരുദം നേടിയ ഡോ.വാസിഅ് കേരള ഇസ് ലാമിക പണ്ഡിത സഭാംഗവും ദോഹ കേന്ദ്രമായ സെന്റര്‍ ഫോര്‍ സ്റ്റഡി & റിസര്‍ച് ഡയറക്ടറും ദോഹ അല്‍ മദ്റസ അല്‍ ഇസ് ലാമിയ പ്രിന്‍സിപ്പലുമാണ്.
ദോഹയിലെ മലയാളി സമൂഹം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ യാസിര്‍ ഇ ആവശ്യപ്പെട്ടു. മറ്റ് വിവരങ്ങള്‍ക്ക് 5009 2925 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .