
Breaking News
ഖത്തറില്‍ വാഹനാപകടം, മൂന്ന് മലയാളികള്‍ മരിച്ചു
ദോഹ. രണ്ടാം പെരുന്നാള്‍ ദിവസം ഖത്തറിലെ മിസഈദിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.
മരിച്ചവരില്‍ ഒരാള്‍ പൊന്നാനി സ്വദേശി റസാഖാണെന്ന് അല്‍ ഇഹ് സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു. മയിദറില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ഒരുമിച്ച് പോയതായാണ് അറിയുന്നത്. ബാക്കി രണ്ട് പേരുടെ പേരുവിവരങ്ങള്‍ഡ ലഭ്യമായിട്ടില്ല
വാഹനത്തില്‍ മൊത്തം 6 പേരാണ് ഉണ്ടായിരുന്നതെന്നും മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലുള്ള ഒരാളുടെ സ്ഥിതി ഗുരുതരമാണ്.