ഇടപ്പാളയം ഖത്തര്‍ മണികണ്ഠമേനോന്‍ അനുസ്മരണം സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇടപ്പാളയം ഖത്തര്‍ ചാപ് റ്റര്‍ മുന്‍ പ്രസിഡന്റായിരുന്ന മണികണ്ഠമേനോന്‍ അനുസ്മരണം ഇടപ്പാള യം ഖത്തര്‍ സംഘടിപ്പി ച്ചു. അബുഹമൂറിലെ ഐ.സി.സിഹാളില്‍ ന ടന്ന പ രിപാ ടി ഇടപ്പാളയം ഗ്ലോബല്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു.
ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത്ത്, കെ.ബി.എഫ് അഡൈ്വസറി മെമ്പര്‍ ജയരാജ്, ഡോ. വി.വി. ഹംസ, ബാബു കൊളത്തറ , അബുബക്കര്‍, റശീദ്, നൂറുല്‍ ഹഖ്, തൗഫീഖ്, ഷരീഫ് മാ ളി യേക്കല്‍,ശ്രീജിത്ത്, അനുപ്, സിസ്റ്റര്‍ മിനി, സ്റ്റാലിന്‍, ഷാജഹാന്‍, മാത്യുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട ജീ വിതമാ യിരുന്നു മണികണ്ഠ മേനോന്റേതെന്നും കൂടെ നില്‍ക്കുന്നവരെയൊക്കെയും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും രചനകള്‍ക്കും സാധിച്ചിട്ടുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.
സാഹിത്യമേഖലയിലെ പ്രോ ത്സാഹനത്തിന്റെ ഭാഗമായി മികച്ച ഒരു രചനക്ക് എല്ലാ വര്‍ഷവും മണികണ്ഠമേനോന്‍ മെമ്മോറിയല്‍ പുരസ ്കാരം നല്‍കുമെന്നും, കായിക മേഖല യില്‍ അദ്ദേഹത്തി ന്റെ സ്മരണയുടെ ഭാഗമായി ഖത്തറില്‍ വര്‍ഷംതോറും മണിക ണ്ഠമേ നോന്‍ മെമ്മോ റിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ ് സംഘടിപ്പി ക്കുമെന്നും ഇടപ്പാള യം ഖത്തര്‍ ഭാരവാഹികള്‍ പരിപാടിയില്‍ പ്രഖ്യാപിച്ചു.