ഇന്‍കാസ് പുനസംഘടന, കെ പി സി സി നേതൃത്വത്തിന് പരാതി നല്‍കി കണ്ണൂര്‍ ജില്ലാ കമ്മിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ട് പരാതിയുമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി. തങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാതെയും മികച്ച പ്രവര്‍ത്തനങ്ങളെ പരിഗണിക്കാതെയും തികച്ചും സംഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവും എകാധിപത്യപരവുമായി നിയുക്ത സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റിന്റെ ഇഷ്ടപ്രകാരം ലിസ്റ്റ് തയ്യാറാക്കി നല്‍കിയതില്‍ ജില്ലാ കമ്മിറ്റിക്കുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി പരാതിയുമായി കെ പി സി സി നേതൃത്വത്തിനെ സമീപിച്ചു.
ഖത്തര്‍ ഇന്‍കാസ് ജില്ലാ കമ്മറ്റികളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ഔദ്യോഗികവിഭാഗത്തോടോപ്പം എല്ലാ പ്രവര്‍ത്തനങ്ങളിലും സഹരിക്കുകയും ചെയ്ത ഒരു കമ്മറ്റിയാണ് കണ്ണൂര്‍ ജില്ല കമ്മറ്റി. സെന്‍ട്രല്‍ കമ്മറ്റിയുടെ കഴിഞ്ഞ സ്‌പോര്‍ട്‌സ് മീറ്റില്‍ മറ്റേത് ജില്ലകമ്മറ്റികളേക്കാളും കൂടുതല്‍ മല്‍സരങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും പരിപൂര്‍ണമായി സഹകരിക്കുകയും ചെയ്തിരുന്നു കണ്ണൂര്‍ ജില്ല കമ്മറ്റി.
മെമ്പര്‍ഷിപ്പ് പോലും ല്ലാത്ത നിരവധി ആളുകളും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട് എന്നതും മുന്‍ ജില്ലാ പ്രസിഡണ്ടിനെ പരിഗണിച്ചില്ല എന്നതും ഭരണഘടനയുടേയും കീഴ് വഴക്കങ്ങളുടേയും നഗ്‌നലംഘനമാണെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിവാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ജില്ലയില്‍ നിന്നുള്ള പ്രതിനിധികളെ ജില്ല കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുക്കണമെന്ന് കെ.പി.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.