ഖത്തറില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം വരുന്നു
ഖത്തറില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം വരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്ത് പരിസ്ഥിതി മലിനീകരണത്തിന് ആക്കം കൂട്ടുമെന്നതിനാല്‍ ഖത്തറില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ബാഗുകള്‍ നിരോധനം വരുന്നു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനിലെ ആസ്ഥാനത്ത് ഇന്ന് ഉച്ചതിരിഞ്ഞ് ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് രാജ്യത്തെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് അംഗീകാരം നല്‍കി.
പാരിസ്ഥിതിക സംരക്ഷണം, മാലിന്യ പുനരുപയോഗത്തിനുള്ള മികച്ച നിക്ഷേപം എന്നിവയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുടെ ചട്ടക്കൂടിലാണ് കരട് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിംഗ് സെന്ററുകള്‍ മുതലായവ എല്ലാത്തരം ഉല്‍പ്പന്നങ്ങളും ചരക്കുകളും പാക്കേജിംഗിനും വിതരണം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കും.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ഒന്നിലധികം തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ബാഗുകള്‍, ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍, തുണി ബാഗുകള്‍ മുതലായവ ഉപയോഗിക്കാം.