
Archived Articles
മിയ കണ്‍വെന്‍ഷന്‍ സെന്റര്‍ ലോഗോ ടി.എന്‍. പ്രതാപന്‍ എം.പി പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്ത് ആരംഭിക്കുന്ന പ്രവാസികളുടെ സംരംഭമായ മിയ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ലോഗോ പ്രകാശനം ടി. എന്‍ പ്രതാപന്‍ എം. പി നിര്‍വഹിച്ചു.
ദോഹ ഒയാസിസ് ബീച്ച് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്സ്, ഐ ബി പി സി,ഐ സി സി, ഐ സി ബി ഫ്, ഐ എസ് സി പ്രതിനിധികളും ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികളും ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു.